പൊൻകുന്നം:ചിറക്കടവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികം മഹാത്മഗാന്ധി ടൗൺഹാളിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് മണി, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ,കുടുംബശ്രീ എ.ഡി.എം.സി പ്രകാശ് ബി.നായർ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ചിത്ര.എസ് ,ബ്ലോക്ക് കോർഡിനേറ്റർമാർ ,കമ്മ്യൂണിറ്റി കൗൺസിലർ തുടങ്ങിയവർ പങ്കെടുത്തു. 20 വാർഡിലേയും മുതിർന്ന കുടുബശ്രീ വനിതകളെ ചടങ്ങിൽ ആദരിച്ചു. കുടുംബശ്രീയുടെ സംരംഭങ്ങളുടെ പ്രദർശന വിപണനമേളയും നടന്നു.