അയ്മനം: കൈരളി യൂത്ത്ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിപ്പ് തൊള്ളായിരം തോട്ടിൽ നടക്കുന്ന 8-ാമത് മത്സര വള്ളംകളിയുടെ ലോഗോ പ്രകാശനവും വഞ്ചിപ്പാട്ട് അവതരണവും നടത്തി. ക്ലബ് പ്രസിഡൻ്റ് ബിവിൻകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ, അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് കരീമഠം ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു. കിംസ് ഹോസ്പിറ്റൽ പി.ആർ.ഒ ആസിഫ് ഇക്ബാൽ, 19-ാം വാർഡ് മെമ്പർ സുമാ പ്രകാശ് എന്നിവർ ആശംസകൾ നേർന്നു. ക്ലബ് സെക്രട്ടറി പി.ബി സന്തോഷ് സ്വാഗതവും ബോർഡ് മെമ്പർ ആഗ്നൽ ജോസഫ് നന്ദിയും പറഞ്ഞു. ക്ലബ് രക്ഷാധികാരി ജോസഫ് മണിയുടെ നേതൃത്വത്തിൽ വഞ്ചിപ്പാട്ട് അവതരണവും നടത്തി. വള്ളംകളി ചെയർമാൻ ആഗ്നൽ ജോസഫ്, സി.ആർ വിജയൻ, മഹേഷ് മംഗലത്ത്, പ്രിനീഷ്, മനേഷ്, ജോമോൻ തുടങ്ങിയവർ നേതൃത്വം നൽകി. മത്സരത്തിൽ പങ്കെടുക്കുന്ന കളിവള്ളങ്ങൾ ഒക്ടോബർ 28ന് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി പി ടി സന്തോഷ് കുമാർ അറിയിച്ചു. വിവരങ്ങൾക്ക് 9846838323, 9946599472, 7994298707.