tourism

കോട്ടയം. കൊവിഡ് ആശങ്കകൾ അകന്നതോടെ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധന. ഡി.ടി.പി.സിയുടെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം 67 പേർ മാത്രമാണ് ജില്ലയിൽ എത്തിയതെങ്കിൽ ഈ വർഷം ഏഴ് മാസം കൊണ്ട് 1271 പേരെത്തി.

ഡി.ടി.പി.സിയുടെ കീഴിൽ ജില്ലയിൽ മൂന്നു വിനോദ സഞ്ചാര കേന്ദ്രങ്ങളാണുള്ളത്. കുമരകം, ഇല്ലിക്കൽക്കല്ല്, അരുവിക്കുഴി വെള്ളച്ചാട്ടം എന്നിവ. ഈ കേന്ദ്രങ്ങളടക്കം സന്ദർശിക്കാൻ വിദേശികൾ ഒഴുകുന്നത് ടൂറിസം സംരംഭകർക്കും പ്രതീക്ഷയേറുന്നു. 492 വിദേശ സഞ്ചാരികൾ ഏപ്രിൽ മാസം
മാത്രം ജില്ലയിലെത്തി.

ജില്ലയിൽ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണവും വർദ്ധിച്ചു. മുൻപ് പ്രത്യേക സീസണിൽ മാത്രമാണ് മലയാളികൾ യാത്രക്കിറങ്ങിയിരുന്നതെങ്കിൽ ഇപ്പോഴത് ശനി,​ ഞായർ എന്ന നിലയിലേയ്ക്ക് എത്തി. ഈ വർഷം ജൂൺ വരെ മാത്രം രണ്ട് ലക്ഷത്തിലേറെ ടൂറിസ്റ്റുകൾ ജില്ല സന്ദർശിച്ചു.

മലയോര ടൂറിസം.

ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ലെന്ന് വിമർശനം.

കട്ടിക്കയം, മാർമല പോലെയുള്ള ടൂറിസം സ്ഥലങ്ങൾ അനവധി.

ഇവിടങ്ങളിൽ വേണ്ടത്ര സുരക്ഷ ഒരുക്കാൻ സംവിധാനങ്ങളില്ല.

ഇവയും ഡി.ടി.പി.സി ഏറ്റെടുത്ത് സംവിധാനങ്ങൾ ഒരുക്കണം.


ആഭ്യന്തര ടൂറി​സ്റ്റുകളുടെ എണ്ണം.
2021 - 55616.
2022 ജൂൺ വരെ - 200649.