test

പുതുപ്പള്ളിപ്പടവ്: എസ്.എൻ.ഡി.പി യോഗം 2901 പുതുപ്പള്ളിപ്പടവ് ശാഖയുടെയും തൊട്ടിക്കൽ യുവധാര ക്ലബിന്റെയും കറുകച്ചാൽ ശബ്ദ സ്പീച്ച് ആന്റ് ഹിയറിംഗ് ക്ലീനിക്കിന്റെയും ആഭിമുഖ്യത്തിൽ ഒക്ടോബർ 1ന് രാവിലെ 9 മുതൽ 1 വരെ സൗജന്യ കേൾവി പരിശോധന നടക്കും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. യുവധാര ക്ലബ് പ്രസിഡന്റ് ജോസഫ് ദേവസ്യ അദ്ധ്യക്ഷത വഹിക്കും. രാജേഷ് കൈടാച്ചിറ, എം.എസ് സുരേഷ്, ടി.വി ജോസഫ്, സോജമ്മ സ്‌കറിയ എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി ടി.ആർ അജി സ്വാഗതവും ക്ലബ് സെക്രട്ടറി ടി.ആർ ഉണ്ണിക്കൃഷ്ണൻ നന്ദിയും പറയും.