
കൈപ്പുഴ : സി.പി.ഐ മുൻ ജില്ലാ കൗൺസിൽ അംഗം കൈപ്പുഴ മുക്കോണപ്പറമ്പിൽ എം.വി.ജനാർദ്ദനൻ (70) നിര്യാതനായി. ഏറ്റുമാനൂർ ചെത്ത് മദ്യവ്യവസായ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ : പരേതയായ ലീല കുമരകം വേലശേരിൽ കുടുംബാംഗം. മക്കൾ : ജിതിൻ (ഓസ്‌ട്രേലിയ), നിതിൻ (കാനഡ). മരുമകൾ : അനുപമ (ഓസ്‌ട്രേലിയ). സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.