കോട്ടയം: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കുമരകം എസ്.എൻ കോളേജുമായും ചേർന്ന് ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി കുമരകം കേന്ദ്രീകരിച്ച് ശുചീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കവിത ലാലു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജോഷി, ടൂറിസം ഡയറക്ടർ ശ്രീകുമാർ, മെമ്പർമാരായ ജോഫി ഫിലിപ്പ്, ജയകുമാർ, എസ്.എൻ കോളേജ് ടൂറിസം വിഭാഗം മേധാവി അസി. പ്രൊഫ.എൻ.എസ് സൂര്യാ എന്നിവർ പങ്കെടുത്തു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി റോബിൻ കോശി സ്വാഗതവും ഇൻഫർമേഷൻ ഓഫീസർ ഗിരീഷ് നന്ദിയും പറഞ്ഞു.