രാമപുരം: എസ്.എൻ.ഡി.പി യോഗം 161ാം നമ്പർ രാമപുരം ശാഖാ കൊണ്ടാട് ശ്രീഗുരുദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനായി 27 സെന്റ് സ്ഥലം എഴുതി നൽകിയ ശാഖയുടെ മുൻപ്രസിഡന്റുമാർ കൂടിയ സി.എ മാധവൻ ചുള്ളികാട്ട്, ഐ.കെ. ഗോപി ഇല്ലിമൂട്ടിൽ എന്നിവരെ ശാഖാ നേതാക്കൾ വസതിയിലെത്തി ആദരിച്ചു. ഐ.കെ ഗോപിയെയും സി.എ മാധവനെയും ശാഖാ പ്രസിഡന്റ് പി.ആർ സുകുമാരൻ പെരുമ്പ്രായിൽ പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്റ് സന്തോഷ് കിഴക്കേക്കര, കുടുംബയൂണിറ്റ് കൺവീനർമാരായ പ്രകാശ് നടയംചാലിൽ, ഗിരിജ ശശിധരൻ കാട്ടോത്ത്, ശശിധരൻ കാട്ടോത്ത് തുടങ്ങിയവർ പങ്കെടുത്തു.