ഏറ്റുമാനൂർ : ഹർത്താലുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ മറ്റംകവല മണക്കാട് പുരയിടം വീട്ടിൽ നസറുള്ള (32), ഏറ്റുമാനൂർ 101 കവല ഇഞ്ചികാലായിൽ വീട്ടിൽ ഷെമീർ സലീം (33), പെരുമ്പായിക്കാട് ഫൗസിയ മൻസ്സിൽ വീട്ടിൽ ഷാജിമോൻ (46), ഏറ്റുമാനൂർ 101 കവല കരിനിലക്കുംതടത്തിൽ വീട്ടിൽ മുഹമ്മദ് റാഫി (44) എന്നിവരെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ് ചില്ല് തകർക്കുകയും, കോട്ടമുറിയിലുള്ള ബേക്കറിക്ക് നേരെ കല്ലെറിയുകയും ചെയ്ത കേസിലാണ് അറസ്റ്റ്. നസറുള്ള, ഷെമീർ സലീം എന്നിവരെ ബസിന് കല്ലെറിഞ്ഞതിനും, ഷാജിമോൻ, മുഹമ്മദ് റാഫി എന്നിവരെ ബേക്കറിക്ക് കല്ലെറിഞ്ഞതിനുമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം ഒളിവിൽപോയ പ്രതികളെ ഏറ്റുമാനൂർ പൊലീസ് ശാസ്ത്രീയമായ പരിശോധനയിലൂടെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.