ചങ്ങനാശേരി: പായിപ്പാട് കക്കാട്ടുകടവ് ഭാഗത്തുള്ള കാപ്പോണപുറം ഊത്തെക്കാട് കരിഞ്ചേമ്പ് പാടശേഖരങ്ങളുടെ വശങ്ങളിൽ കൂടി ഒഴുകുന്ന ലാപാലം തോടിന്റെ പുനരുദ്ധാന പ്രവൃത്തികൾ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജലസേചന വകുപ്പിന്റെ പദ്ധതിയിൽപെടുത്തിയാണ് പുനരുദ്ധാരണം നടത്തുന്നത്. തോടിന്റെ അഞ്ഞൂറ്റി അൻപത് മീറ്റർ നീളമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യോഗത്തിൽ പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജു സുജിത്, ചങ്ങനാശേരി മുൻസിപ്പാലിറ്റി കൗൺസിലർ കെ.മുരുകൻ, ടോമി ചങ്ങങ്കരി, ബിജു പാണ്ടിശ്ശേരി, പാടശേഖരത്തിന്റെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.