കോട്ടയം : ശ്രീനാരായണ ഗുരുമിഷന്റെ നേതൃത്വത്തിൽ ലോക വയോജന ദിനാചരണം നടത്തും. ഒക്ടോബർ 1ന് ഉച്ചകഴിഞ്ഞ് 3ന് കോട്ടയം ഊട്ടി ലോഡ്ജ് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കും. പി.പി നാരായണൻ വയോജനസന്ദേശം നൽകും. കുറിച്ചി സദൻ, കുസുമാലയം ബാലകൃഷ്ണൻ , ഏ.കെ.സുകുമാരൻ പി.വി.ശശിധരൻ ,എൻ .എൻ.സലിം, കോട്ടയം മോഹൻദാസ് , സതീഷ് കാവ്യധാര , മൗലാനാ ബഷീർ, പോൾ അലക്സ്, എം. കെ.കുമാരൻ എന്നിവർ പ്രസംഗിക്കും,