വൈക്കം: കുലശേഖരമംഗലം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിനായി രണ്ടേകാൽ കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം സി.കെ.ആശ എം.എൽ.എ നിർവഹിച്ചു. നാല് ക്ലാസ് മുറികളും, ഓഫീസ്, ലബോറട്ടറി എന്നി വിഭാഗങ്ങളുടെ പ്രവർത്തനത്തിനാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്ത് സ്​റ്റാന്റിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ പി.എസ്.പുഷ്പമണി അദ്ധ്യക്ഷത വഹിച്ചു. വൈക്കം എ.ഇ.ഒ പ്രീത ബാലകൃഷ്ണൻ, പ്രിൻസിപ്പാൾ അനിത, പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.രമ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എം.സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ സലീല, മറവന്തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി.പ്രതാപൻ, സ്​റ്റാന്റിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ ബിന്ദു പ്രദീപ്, വാർഡ് മെമ്പർ പോൾ തോമസ്, കെ.എസ്.ബിജുമോൻ, കോർഡിനേ​റ്റർ കെ.ജെ.പ്രസാദ്, അലുമിനി അസോസിയേഷൻ പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, പി.ടി.എ പ്രസിഡന്റ് പി.ടി.ബെൻഷിലാൽ, ഹെഡ്മാസ്​റ്റർ പി.സി ജിനൻ, എ.ഇ.ജെയ്‌നി, വി.ആർ.അനിരുദ്ധൻ, സി.സുരേഷ് കുമാർ, കെ.എസ്.സിജുമോൻ എന്നിവർ പ്രസംഗിച്ചു.