വല്ലകം: വല്ലകം അരീക്കുളങ്ങര സ്വയംഭൂ; ശീ ദുർഗ്ഗാ ദേവീക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവത്തിന്റെയും വിദ്യാരംഭത്തിന്റെയും ഭദ്രദീപ പ്രകാശനം വൈക്കം മഹാദേവക്ഷേത്ര മേൽശാന്തി ടി.എസ്.നാരയണൻ നമ്പൂതിരി നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി വൈക്കം കണ്ണൻ ശാന്തി, ക്ഷേത്രം പ്രസിഡന്റ് ജ്യോതിരാജ്, സെക്രട്ടറി സാബു മാക്കിത്തറ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ടി.എസ്.നാരായണൻ നമ്പൂതിരി നവരാത്രി മണ്ഡപത്തിൽ സംഗീതാർച്ചന നടത്തി.