വൈക്കം : അഷ്ടമിക്ക് കേളികൊട്ടുയരുന്നു. വൈക്കത്തഷ്ടമി ചടങ്ങുകൾക്ക് ആരംഭം കുറിച്ച് പുള്ളിസന്ധ്യവേലയുടെ കോപ്പു തൂക്കൽ ഇന്നലെ രാവിലെ ക്ഷേത്ര കലവറയിൽ നടത്തി.

വൈക്കത്തഷ്ടമിയ്ക്കും സന്ധ്യവേലക്കും മുന്നോടിയായി ആചാരപ്രകാരം ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങാണ് കോപ്പുതൂക്കൽ. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ കൃഷ്ണകുമാർ ക്ഷേത്രത്തിലെ അടിയന്തരങ്ങൾക്ക് ആവശ്യമായ സാധനങൾ അളന്നുതൂക്കി ക്ഷേത്ര കാര്യക്കാരനായ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ അനിൽകുമാറിനെ ഏൽപിച്ചു. പ്രതീകാന്മകമായി മംഗള വസ്തുക്കളായ ചന്ദനവും മഞ്ഞളും അളന്നു എൽപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് വീഴ്ച വരാതെ നടത്തുന്നതിന് ക്ഷേത്ര കാര്യക്കാരൻ എ​റ്റുവാങ്ങുതായാണ് വിശ്വാസം. 30, ഒക്ടോബർ 2,4,6 തീയതികളിലാണ് പുള്ളിസന്ധ്യവേല.