വൈക്കം : താലൂക്ക് ലീഗൽ സർവീസസ് കമ്മ​റ്റിയും തലയോലപ്പറമ്പ് 13-ാം വാർഡിലെ കുടുംബശ്രീ തൊഴിലുറപ്പ് സമിതികളും ചേർന്ന് അംഗങ്ങൾക്ക് സ്ത്രീ സംരക്ഷണ നിയമങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വടയാർ ചോലങ്കേരി പുരയിടത്തിൽ നടത്തിയ ക്ലാസ് പാനൽ ലോയർ അഡ്വ.രമണൻ കടമ്പറ നയിച്ചു. കുടുംബശ്രീ സി.ഡി.എസ് മെമ്പർ രേണുക ബൈജു അദ്ധ്യക്ഷത വഹിച്ചു. പാരാ ലീഗൽ വോളന്റിയർ അമ്പിളി മായാത്മജൻ, സന്ധ്യ വിനോദ്, വിജയ മോഹൻലാൽ എന്നിവർ പ്രസംഗിച്ചു