പാലാ: യുവത്വത്തിന്റെ ലഹരിഭ്രാന്തിനെതിരെയും ലഹരിമരുന്ന് വ്യാപാരത്തിനെതിരെയും ബോധവത്ക്കരണ പ്രതിരോധദ്രുതകർമ്മ പരിപാടികൾക്ക് പാലാ രൂപതയിൽ തുടക്കം കുറിക്കുമെന്ന് പ്രോട്ടോ സിഞ്ചലൂസ് മോൺ. ജോസഫ് തടത്തിൽ, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. സെബാസ്റ്റ്യൻ പഴയപറമ്പിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി എന്നിവർ അറിയിച്ചു. സീറോ മലബാർ സിനഡൽ കമ്മീഷനും പാലാ രൂപതാ ജാഗ്രതാ സമിതിയും ചേർന്ന് 30ന് ആയിരങ്ങൾ പങ്കെടുക്കുന്ന ബോധവത്ക്കരണ സെമിനാർ പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തിൽ നടത്തും.
സിനഡൽ കമ്മീഷൻ ഫോർ ഫാമിലി ലെ്ര്രയി ആന്റ് ലൈഫ് ചെയർമാനും പാലാ രൂപതാ അധ്യക്ഷനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. എക്‌സൈസ് അസി. കമ്മീഷണർ പി.കെ ജയരാജ് ക്ലാസ് നയിക്കും. മോൺ. ജോസഫ് തടത്തിൽ, ഫാ.ജോബി മൂലയിൽ, ഫാ.ബർക്കുമാൻസ് കുന്നുംപുറം, ഫാ.ജേക്കബ് വെള്ളമരുതുങ്കൽ, ഫാ.വിൻസെന്റ് മൂങ്ങാമാക്കൽ, ഫാ.ജോസ് കുറ്റിയാങ്കൽ, ഫാ.സെബാസ്റ്റ്യൻ പഴയപറമ്പിൽ, ഫാ.ജോർജ്ജ് നെല്ലിക്കുന്ന്, ഫാ.മാണി കൊഴുപ്പൻകുറ്റി, ടോണി ചിറ്റിലപ്പള്ളി, സാബു ജോസ്, റോസിലി പോൾ തട്ടിൽ തുടങ്ങിയവർ പ്രസംഗിക്കും.