കോട്ടയം: സി.എം.പി നേതാവ് കെ.ആർ.അരവിന്ദാക്ഷന്റെ അഞ്ചാം ചരമവാർഷികം പി.ജി രാധാകൃഷ്ണൻ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. കൾച്ചറൽ സെന്റർ പ്രസിഡന്റ് എം.ജി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, എൻ.സി.പി സംസ്ഥാന നിർവാഹകസമിതി അംഗം സാബു മുരിക്കവേലി, മുസ്ലീംലീഗ് സംസ്ഥാന കമ്മിറ്റി അംഗം അസീസ് കുമാരനല്ലൂർ, പി.ഒ.രാജൻ, ജി.സജീവ്, അനിൽകുമാർ നാട്ടകം എന്നിവർ പ്രസംഗിച്ചു.