മാന്നാർ: എസ്.എൻ.ഡി.പി യോഗം 2485 ാം നമ്പർ മാന്നാർ ശാഖയുടെ നേതൃത്വത്തിൽ വിജയദശമി ആഘോഷവും യുവ ഡോക്ടർമാരെ ആദരിക്കൽ ചടങ്ങും നടത്തുമെന്ന് ശാഖാ പ്രസിഡന്റ് കെ.പി കേശവൻ, സെക്രട്ടറി ബാബു ചിത്തിരഭവൻ എന്നിവർ അറിയിച്ചു. ഒക്ടോബർ 2ന് വൈകിട്ട് 6ന് പൂജവെയ്പ്പ്. 3ന് വൈകിട്ട് 6ന് പ്രാർത്ഥന, ശാരദാപൂജ. 4ന് രാവിലെ 7ന് പ്രാർത്ഥന, ശാരദാ പൂജ, വൈകിട്ട് ആറിന് പ്രാർത്ഥന, ആയുധപൂജ. 5ന് രാവിലെ 6ന് പ്രാർത്ഥന, ഗുരുപൂജ, 6.30 ന് വിദ്യാ മന്ത്രാർച്ചന, 7ന് വിദ്യാരംഭം, എഴുത്തിനിരുത്ത്, 8ന് പൂജയെടുപ്പ്, 9.30ന് നടക്കുന്ന സമ്മേളനം കടുത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശേരി ഉപഹാരസമർപ്പണം നിർവഹിക്കും. ശാഖാ പ്രസിഡന്റ് കെ.പി കേശവൻ അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികളായ ജോസ് പുത്തൻകാല, നയന ബിജു, സ്റ്റീഫൻ പാറവേലി, റോബി മുണ്ടക്കൽ, ഭാരവാഹികളായ കെ.എസ് ഷാജുകുമാർ, ബാബു ചിത്തിരഭവൻ, കെ.കെ സുരേഷ്, ദീപ ഇന്ദുചൂഡൻ, അഭിരാം. ജി. ലിജു എന്നിവർ പ്രസംഗിക്കും.
മധുരവേലി: 928 നമ്പർ മധുരവേലി ശാഖാ യോഗം ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിൽ നവരാത്രി പൂജയും വിദ്യാരംഭവും 2 മുതൽ 5വരെ നടക്കുമെന്ന് ശാഖാ സെക്രട്ടറി പി.കെ പ്രശോഭനൻ അറിയിച്ചു. 2ന് വൈകിട്ട് 6.30ന് പൂജവെപ്പ്. 3, 4 തീയതികളിൽ രാവിലെ ആറിന് വിശേഷാൽപൂജകൾ. അഞ്ചിന് രാവിലെ ആറിന് ഗുരുപൂജ, 6.30 ന് വിദ്യ മന്ത്രാർച്ചന വിദ്യാഗോപാലമന്ത്രാർച്ചന 7ന് മഹാസരസ്വതീപൂജ, 7.45ന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം.