കോട്ടയം : നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കെതിരെയും പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്ന് ആരോപിച്ചും ബി.ജെ.പി കൗൺസിലർമാർ നഗരസഭ കാര്യാലത്തിന് മുമ്പിൽ പ്രതിഷേധസമരം നടത്തി. മാലിന്യ നീക്കത്തിന് വേണ്ടത്ര തൊഴിലാളികളെ നിയമിക്കുന്നില്ലെന്നും വാർഷിക പദ്ധതി നിർവഹണത്തിൽ ഭരണസമിതി കാലതാമസം വരുത്തുകയുമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. കോട്ടയം മണ്ഡലം പ്രസിഡന്റ് അരുൺ മുലേടം സമരം ഉദ്​​ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ്, പാർലിമെ​ന്ററി പാർട്ടി ലീഡർ അനിൽകുമാർ ടി.ആർ, സെക്രട്ടറി വിനു ആർ മോഹൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ശങ്കരൻ, റീബ വർക്കി, ബിജുകുമാർ, ദിവ്യ സുജിത് എന്നിവർ പങ്കെടുത്തു.