കാഞ്ഞിരപ്പള്ളി: വ്യാപാരി വ്യവസായി സമിതിയുടെ കാഞ്ഞിരപ്പള്ളി ഏരിയാ തല മെമ്പർഷിപ്പ് വിതരണം പ്രസിഡന്റ് പി.എ. ഇർഷാദ് പഴയതാവളം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ഹാജി നൂറുദ്ദീൻ വട്ടകപ്പാറ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി സി. ഹരികുമാർ ,പി.എ. താഹ, ഷിഹാർ കണ്ടത്തിൽ, ബിജു കരോട്ടുമഠത്തിൽ, അജി വേണു, അനസ്, റഷീദ്, ഹാറൂൺ, സിയാദ് എന്നിവർ സംസാരിച്ചു.