കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി യെംഗ് മെൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി പെയിന്റിംഗ് മത്സരമായ വർണ്ണപ്പകിട്ട് 2022 സംഘടിപ്പിക്കും. എൽ.കെ. ജി. മുതൽ +2 വരെയുള്ള കുട്ടികൾക്കായി 9 വിഭാഗങ്ങളായി നടത്തുന്ന മത്സരത്തിൽ ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് ക്യാഷ് അവാർഡും മെഡലും സർട്ടിഫിക്കറ്റും സമ്മാനിക്കും. 902 പ്രോത്സാഹനസമ്മാനങ്ങളും എല്ലാ മത്സരാർത്ഥികൾക്കും സമാശ്വാസസമ്മാനങ്ങളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: 9446826158.