
കോട്ടയം . കൃഷി വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും പച്ചക്കറി കൃഷി ചെയ്യുന്നതിനായുള്ള സൗജന്യ പച്ചക്കറി വിത്ത് വിതരണം വെളിയന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമണി ശശി ഉദ്ഘാടനം ചെയ്തു.
പയർ, ചീര, മത്തൻ, കുമ്പളം, വെണ്ട എന്നിങ്ങനെ അഞ്ചിനം വിത്തുകളടങ്ങുന്ന 1500 പച്ചക്കറി വിത്തുപായ്ക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. 13 വാർഡുകളിൽ വിതരണം ചെയ്യുന്നതിന് പുറമെ കൃഷിഭവനിലും പച്ചക്കറിവിത്തുകൾ ലഭ്യമാണ്. വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.