കൊല്ലപ്പള്ളി: ലയൺസ് ക്ലബിന്റെയും കാക്കനാട് ശുശ്രൂഷ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കടനാട്, ഭരണങ്ങാനം പഞ്ചായത്തുകളുടെ സഹകരണത്തോടെ രണ്ടിന് രാവിലെ 9 മുതൽ കൊല്ലപ്പള്ളി ലയൺസ് ക്ലബ് ഹാളിൽ സൗജന്യ നേത്ര പരിശോധനാക്യാമ്പും പ്രമേഹ രോഗനിർണയവും നടത്തും. 10.30ന് ക്ലബ് പ്രസിഡന്റ് ജയിംസ് അഗസ്റ്റിൻ മാടയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ തോമസ് ചാഴികാടൻ എം.പി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ നേത്ര പരിശോധന ക്യാമ്പ് കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജുവും പ്രമേഹ രോഗനിർണയ ക്യാമ്പ് ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണിയും ഉദ്ഘാടനം ചെയ്യും.