കെഴുവംകുളം: ആലുതറപ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വിദ്യാരംഭവും ഇല്ലം നിറ, നിറപുത്തരി പൂജകളും സർപ്പപൂജയും ഒക്ടോബർ 3 മുതൽ 5വരെ നടത്തും. ഒക്‌ടോബർ 3ന് രാവിലെ 9ന് പൂജവയ്പ്പ്. 5ന് വിജയദശമി ദിവസം രാവിലെ രാവിലെ 6ന് ഗണപതി ഹോമം, വിശേഷൽ പൂജകൾ 8.30ന് സരസ്വതി പൂജ, പൂജ എടുപ്പ് വിദ്യരംഭം, വെള്ളികുടം സമർപ്പണം, 10.30 ന് ഇല്ലംനിറ, നിറപുത്തരി പൂജകൾ 11ന് സർപ്പപൂജ, പ്രസാദവിതരണം.
അരുണാപുരം: ഊരാശാല ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പ്രത്യേകം തയാറാക്കിയ സരസ്വതി മണ്ഡപത്തിൽ ഒക്ടോബർ 3ന് വൈകിട്ട് 6ന് പൂജവയ്പ്പ്. 4ന് മഹാനവമി ആയുധപൂജ, 5ന് പൂജയെടുപ്പ്. രാവിലെ 5ന് നിർമ്മാല്യദർശനം, ഗണപതിഹോമം, വിശേഷാൽ പൂജകൾ. മേൽശാന്തി മലമേൽ ഇല്ലം നീലകണ്ഠൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.
മരങ്ങാട്ടുപിള്ളി: ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മഹാനവമി, വിജയദശമി ആഘോഷങ്ങൾ ഒക്ടോബർ 3 മുതൽ 5വരെ നടക്കും. 3ന് രാവിലെ 9.30ന് പൂജവയ്പ്പ്. 5ന് രാവിലെ 7.30ന് പൂജയെടുപ്പ്.
പുലിയന്നൂർ: എൻ.എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ലളിതാ സഹസ്രനാമപാരായണത്തോടെ തുടക്കമായി. ശൈല പുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്‌കന്ദ മാതാ, കാർത്ത്യായനി, കാല രാത്രി,മഹാഗൗരി, സിദ്ധി രാത്രി, എന്നിങ്ങനെ ഒൻപത് ഭാവങ്ങളിലുള്ള ദേവിയേയാണ് നവരാത്രി നാളിൽ ആരാധിക്കുന്നത്.
അജിതാ അശോകൻ, രശ്മി രാജേഷ്, പ്രഭാ ദിനേശ്, ഗീതാ തുളസീനാഥൻ, രവി പുലിയന്നൂർ, എം.ഡി. സുരേഷ് ബാബു, അജിതാ ബാബു എന്നിവർ സഹസ്രനാമപാരായണത്തിൽ പങ്കെടുത്തു.
കരയോഗം പ്രസിഡന്റ് വി.എസ്. വേണുഗോപാൽ, സെക്രട്ടറി കോനാട്ട് രാജഗോപാൽ, സുന്ദരേശൻ, തുളസീനാഥൻ, രാജേന്ദ്രപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്.
ഐങ്കൊമ്പ്: നവരാത്രിയോടനുബന്ധിച്ച് ഐങ്കൊമ്പ് പാറേക്കാവിൽ വൈകിട്ട് 7ന് നടക്കുന്ന സാമ്പ്രദായിക ഭജനമേള ശ്രദ്ധേയമാകുന്നു. നവരാത്രി ഒമ്പതു ദിവസവും പ്രത്യേക ഭജന ഗ്രൂപ്പാണ് ഭജന അവതരിപ്പിക്കുന്നത്. അന്യംനിന്ന് പോകുന്ന സാമ്പ്രദായിക ഭജനയെ പ്രോത്സാഹിപ്പിക്കാനും കൂടിയാണ് ഭജനമേള സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് ശ്രീകൃഷ്ണ ഭജനയോഗം തലപ്പലമാണ് ഭജന അവതരിപ്പിക്കുന്നത്.
ഫോട്ടോ അടിക്കുറിപ്പ്:
1. പുലിയന്നൂർ എൻ.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നവരാത്രിയോട് അനുബന്ധിച്ച് നടത്തിയ ലളിതാ സഹസ്രനാമ പാരായണം.
2. ഐങ്കൊമ്പ് പാറേക്കാവിൽ നടക്കുന്ന സാമ്പ്രദായിക ഭജന