വൈക്കം : കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ വൈക്കം ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ ബിരുദമോ, അതിനുമുകളിലോ വിദ്യാഭ്യാസയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ഒക്ടോബർ 12 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം (ഫുൾടൈം) നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 10ന് മുൻപായി വൈക്കം ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് വൈക്കം ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, 04829 - 223999 എന്ന നമ്പരിലോ ബന്ധപ്പെടണം.