ചങ്ങനാശേരി: എഴുത്തുകാരനും സാഹിത്യ പഠന ഗവേഷകനും, എം.ജി സർവ്വകലാശാല ഡിലിറ്റ് നൽകി ആദരിച്ച ഡോ.സ്‌കറിയ സക്കറിയയെ ബി.ജെ.പി ടൗൺ ഈസ്റ്റ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഏരിയ പ്രസിഡന്റ് പി.വി അനിൽ ബാബു, കർഷകമോർച്ച ജില്ല ഉപാദ്ധ്യക്ഷൻ പി. സുരേന്ദ്രനാഥ്, ഏരിയ ജനറൽ സെക്രട്ടറി രാജേന്ദ്രൻ കുന്നക്കാട്, വൈസ് പ്രസിഡന്റ് എസ്.ശ്രീകുമാർ, കമ്മിറ്റിയംഗം സുരേഷ് പാറയിൽ, ജി.ആർ പ്രസാദ്, സജികുമാർ തിനപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.