മുണ്ടക്കയം: കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിത മനോഹര കൂട്ടിക്കല്‍ പദ്ധതി നാളെ നടത്തുമെന്ന് പ്രസിഡന്റ് പി.എസ്.സജിമോന്‍, പഞ്ചായത്തംഗം കെ.എന്‍.വിനോദ് എന്നിവര്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി കൂട്ടിക്കല്‍ പഞ്ചായത്ത് കവാടമായ സബ്‌ സ്റ്റേഷന്‍ മുതല്‍ ഇളങ്കാട് വല്യേന്ത വരെ പാതയുടെ ഇരുവശങ്ങളിലെയും കാടുകള്‍ വെട്ടിത്തെളിച്ച് പൂച്ചെടികള്‍ നട്ടുപിടിപ്പിക്കും. നാളെ രാവിലെ 9ന് കൂട്ടിക്കലില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ. കെ.ജെ തോമസ്, ശുഭേഷ് സുധാകരന്‍, പി.ആര്‍ അനുപമ, അജിതാ രതീഷ്, അഞ്ജലി ജേക്കബ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്തംഗങ്ങളായ ബിജോയ് മുണ്ടുപാലം, സൗമ്യ ഷെമീര്‍, സിന്ധു മുരളീധരന്‍ എന്നിവരും പങ്കെടുത്തു