ഇടമറ്റം: പൊൻമലക്കാവ് ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 2 മുതൽ 5 വരെ ആഘോഷിക്കും. സുരേഷ് നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. 2ന് വൈകിട്ട് 6.30ന് നാമജപം, ദീപാരാധന, പൂജവയ്പ്. 3 നും 4 നും രാവിലെ 6ന് ഗണപതിഹോമം, ദേവീമാഹാത്മ്യ പാരായണം, സരസ്വതീ മണ്ഡപത്തിൽ വിശേഷാൽ പൂജകൾ, ഉച്ചപ്പൂജ, വൈകീട്ട് 6.30ന് നാമജപം, ദീപാരാധന. 5ന് വിജയദശമി ദിവസം രാവിലെ 6ന് ഗണപതിഹോമം, ദേവീമാഹാത്മ്യ പാരായണം, 8ന് മഹാസരസ്വതീ പൂജ, 8.30ന് പൂജയെടുപ്പ്, വിദ്യാരംഭം, 10ന് ഉച്ചപൂജ.