പൊൻകുന്നം: ജനകീയവായനശാലയിൽ നാളെ 2ന് ഗാന്ധിജയന്തി ആചരണം, വായനശാലയുടെ 19ാം പിറന്നാൾ ആഘോഷം, ജനകീയഗുരുജനവേദി വാർഷികം എന്നീ പരിപാടികൾ നടക്കും. ടി.എസ് ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ജനസംസ്‌കാര സെക്രട്ടറി എം. ജി.സതീശ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ഗാന്ധിവചനങ്ങളുടെയും ചിത്രങ്ങളുടെയും പ്രദർശനം ജനസംസ്‌കാര പ്രസിഡന്റ് കെ.ആർ.സരേഷ് ബാബു ഉദ്ഘാടനം ചെയ്യും. ജനകീയ കലാവേദി ഗാന്ധി ഗാനാലാപനസദസ് നടത്തും.