ഇളങ്ങുളം: എസ്.എൻ.ഡി.പി യോഗം 44-ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ വിജയദശമി മഹോത്സവവും രവിവാരപാഠശാല പ്രവേശനോത്സവവും 2 മുതൽ 5 വരെ നടക്കും. 2ന് വൈകിട്ട് 6.45ന് പൂജവെയ്പ്,3,4 തിയതികളിൽ പ്രത്യേകപൂജകളും വഴിപാടുകളും,വൈകിട്ട് 6ന് പ്രാർത്ഥന. 5ന് രാവിലെ 7ന് പൂജയെടുപ്പ്, 8ന് ശാരദാദേവി മന്ത്രാർച്ചന ,9ന് കുട്ടികളുടെ കലാപരിപാടികൾ,10.30ന് വർണ്ണക്കൂട്ട് കുട്ടികൾക്കുള്ള ചിത്രരചനാക്ലാസ് രാജേഷ്മണിമല.11.30ന് രവിവാരപാഠശാലാ പ്രവേശനോത്സവം. സി.ഇന്ദുചൂഢൻ ശാന്തി നേതൃത്വം നൽകും.