kudumbashree

കോട്ടയം. ഇല്ലിക്കൽകല്ല് വിനോദസഞ്ചാര കേന്ദ്രത്തിൽ സ്പെഷ്യൽ ട്രേഡ് ഫെയറുമായി കുടുംബശ്രീ. മൂന്നിലവ് സി.ഡി.എസും ഗ്രാമപഞ്ചായത്തും ജില്ലാമിഷനും സംയുക്തമായി ഇന്ന് മുതൽ 5 വരെയാണ് ട്രേഡ് ഫെയർ നടത്തുന്നത്. പരമ്പരാഗത ഉത്പന്നങ്ങൾ, ഔഷധങ്ങൾ, ചെറുതേൻ, ചോക്ലേറ്റ് തുടങ്ങിയവ വിറ്റഴിക്കും. നിലവിൽ, ആദിവാസി കുടുംബശ്രീ അംഗങ്ങളുടെ മൂന്ന് സംരംഭങ്ങൾ ഇല്ലിക്കൽകല്ലിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ന് രാവിലെ 11ന് മൂന്നിലവ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോഷി ജോഷ്വ ഫെയർ ഉദ്ഘാടനം ചെയ്യും. സി.ഡി.എസ് ചെയർപേഴ്സൺ വിജയമ്മ ദാമോദരൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ മിഷൻ കോഒാർഡിനേറ്റർ അഭിലാഷ് കെ.ദിവാകർ മുഖ്യപ്രഭാഷണം നടത്തും.