വൈക്കം: മത്സ്യത്തൊഴിലാളികളുടെ മക്കളായ വിദ്യാർത്ഥികൾക്കായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാതീരം പദ്ധതിയുടെ ഭാഗമായി വൈക്കത്ത് ഏകദിന കരിയർ ഗൈഡൻസ് പരിപാടി സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്‌സൺ രാധിക ശ്യാം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സിന്ധു സജീവൻ, ആർ.സന്തോഷ്, കെ.പി.സതീശൻ, ബി.ചന്ദ്രശേഖരൻ നായർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്യം, വൈക്കം ഫിഷറീസ് എക്സ്​റ്റൻഷൻ ഓഫീസർ പി.കണ്ണൻ എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ റിട്ട. എംപ്ലോയ്‌മെന്റ് ഓഫീസർ എൻ.ജി.ഇന്ദിര, സൈക്യാട്രിസ്​റ്റ് അനു രഞ്ജിത്ത്, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ജി.രാജേഷ്, എസ്.ബി.ഐ ഡെപ്യൂട്ടി മാനേജർ അനൂപ് എന്നിവർ ക്ലാസ് നയിച്ചു. വൈക്കം മേഖലയിലെ വിവിധ സ്‌കൂളുകളിലെ 100 വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ പ്രിയ മോൾ, രശ്മി, പൊന്നമ്മ, ലൂസി, സിമി, ജിഷ്ണു എന്നിവർ നേതൃത്വം നൽകി.