വൈക്കം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ബൊമ്മക്കുലുവിൽ തിരുപ്പിറവിയുടെ രംഗവും ചേർത്തുവെച്ച് വെച്ചൂർ കൈതാരത്ത് കെ.വെങ്കിടാചലം അയ്യരും ഭാര്യ രാധാ വെങ്കിടാചലവും. ബൊമ്മക്കുലുവിൽ ദേവിദേവന്മാരുടെ പ്രതിമകൾക്കൊപ്പം യേശുദേവന്റെ തിരുപ്പിറവിയുടെ ഭാഗവും ഒരുക്കി മതസൗഹാർദ്ദത്തിന്റെ മൂല്യങ്ങൾ ഭക്തിക്കൊപ്പം ചേർക്കുകയായിരുന്നു വെങ്കടാചലം അയ്യർ. വെങ്കിടാചലം അയ്യരുടെ രുഗ്മിണി കല്യാണമണ്ഡപത്തിൽ വിപുലമായ രീതിയിലാണ് കുടുംബാംഗങ്ങൾ ചേർന്ന് ബൊമ്മക്കൊലു ഒരുക്കിയത്. മുന്നൂറിലധികം രൂപങ്ങളാണ് വെങ്കിടാചലം അയ്യരുടെ ബൊമ്മക്കൊലുവിൽ ഇടംപിടിക്കുന്നത്. ബ്രാഹ്മണസമൂഹം നവരാത്രി ഉത്സവം ഏറെ ആഘോഷങ്ങളോടെയാണ് നടത്തുന്നത്. പൂജാമുറിയിലും മ​റ്റ് പ്രധാന ഭാഗങ്ങളിലുമാണ് ബൊമ്മക്കൊലു തയ്യാറാക്കുന്നത്.