പോണാട്: ചൈതന്യ എൽഡേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ലോക വയോജനദിനം ആചരിക്കും. 2ന് പോണാട് പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന സമ്മേളനം കെ.എ കുമാരൻ ഉദ്ഘാടനം ചെയ്യും. എ.ജി രാമചന്ദ്രൻ, കെ.കെ ലളിതാംബിക, കെ.ജി രവീന്ദ്രനാഥൻ നായർ, കെ.എ വാസു, രാജമ്മ ഗോപിനാഥൻ, അമൽ മനോജ്, ഇ.ജി മഹോൻദാസ്, സി.പി തമ്പി തുടങ്ങിയവർ പ്രസംഗിക്കും.