
പാലാ. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് ഇന്ന് രാജിവയ്ക്കും. ഇടതുമുന്നണിയിലെ മുന്‍ധാരണപ്രകാരമാണ് ഒന്നേമുക്കാല്‍ വര്‍ഷകാലാവധി കഴിഞ്ഞുള്ള രാജി. കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധിയായ റൂബി മുത്തോലി ഡിവിഷന്‍ മെമ്പറാണ്. അടുത്ത രണ്ടേകാല്‍ വര്‍ഷം മാണി ഗ്രൂപ്പിലെ തന്നെ റാണി ജോസിനാണ് പ്രസിഡന്റ് പദവി. കുടക്കച്ചിറ ഡിവിഷന്‍ അംഗമായ റാണി ജോസ് മുന്‍ കരൂര്‍ പഞ്ചായത്ത് പ്രസിഡന്റാണ്. മൂന്നാം ടേമില്‍ ഒരുവര്‍ഷം പ്രസിഡന്റ് ആകുന്നത് കൊഴുവനാല്‍ ഡിവിഷന്‍ അംഗം ജെസി ജോസ് ആണ്. ഇന്ന് ചേരുന്ന ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ റൂബി രാജി സമര്‍പ്പിക്കും.