
പാലാ. നഗരസഭയും വിമുക്തി മിഷനും ചേര്‍ന്ന് നാളെ രണ്ടിന് മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ ലഹരിവിരുദ്ധ പ്രബോധന സെമിനാര്‍ നടത്തും. വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം യുവതലമുറയില്‍ എന്ന വിഷയത്തില്‍ പാലാ വിമുക്തി ഡി-അഡിക്ഷന്‍ സെന്ററിലെ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ആശാ മരിയ പോള്‍ സെമിനാര്‍ നയിക്കും. നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര സെമിനാര്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് അദ്ധ്യക്ഷത വഹിക്കും. തോമസ് പീറ്റര്‍, ഷാജു വി.തുരുത്തന്‍, ബിന്ദു മനു, ബൈജു കൊല്ലംപറമ്പില്‍, നീന ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിക്കും. പ്രമുഖർ പങ്കെടുക്കും.