പാലാ: പാലാ പൗരാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാളെ ഗവ. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള കാട് വെട്ടിത്തെളിക്കും. ശുചീകരണ വാരഭാഗമായാണ് കാട് വെട്ടിത്തെളിക്കുന്നതെന്ന് പൗരാവകാശ സമിതി പ്രസിഡന്റ് അഡ്വ.സന്തോഷ് മണർകാട് അറിയിച്ചു. മൈക്കിൾ കാവുകാട്ട്, ജോസ് വേരനാനി, സന്തോഷ് കാവുകാട്ട്, എം.പി. കൃഷ്ണൻ നായർ, ജോബി കുറ്റിക്കാട്ട്, ബിജു വാതലൂർ, ടോണി തൈപ്പറമ്പിൽ, താഹാ തലനാട്, അഡ്വ. റോയ് വല്ലയിൽ, പ്രശാന്ത്, ബീനാ രാധാകൃഷ്ണൻ, ജ്യോതി എന്നിവർ പങ്കെടുക്കും.