medicalcamp

മുണ്ടക്കയം. മുൻ എം.എൽ.എ കെ.വി കുര്യൻ പൊട്ടംകുളത്തിന്റെ അനുസ്മരണത്തോടനുബന്ധിച്ച് വേലനിലം കുടിവെള്ള പദ്ധതിയും കാരിത്താസ് ആശുപത്രിയും സംയുക്തമായി ഞായറാഴ്ച 9 മണിക്ക് വേലനിലം ഹിദായത്തുൽ ഇസ്ലാം മദ്രസ ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. ജനറൽ മെഡിസിൻ, കാർഡിയോളജി, പീഡിയാട്രിക്, ഓർത്തോ, ന്യൂറോളജി വിഭാഗങ്ങളിലെ ഡോക്ടർ നേതൃത്വത്തിലാണ് ക്യാമ്പ് . എക്കോ, ഇ.സി.ജി, പ്രഷർ, പ്രമേഹ പരിശോധനയും, മരുന്നുകളും സൗജന്യമായിരിക്കും. ഡോ.ദീപ്തി മധു ക്ലാസ് നയിക്കും. ഫോൺ: 94 47 18 4 18 5, 94 47 15 3 391 എന്ന നമ്പരുകളിൽ ബന്ധപ്പെടാം.