panjayath

മുണ്ടക്കയം ഈസ്റ്റ്. ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രചാരണാർത്ഥം മലപ്പുറം രാജീവ് യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കലാജാഥ, തെരുവുനാടകം, പപ്പറ്റ് ഷോ എന്നിവ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഡൊമിനാ സജി ഉദ്ഘാടനം ചെയ്തു. കണയങ്കവൽ, പെരുവന്താനം ടൗൺ, പാലൂർക്കാവ്, സെന്റ് ആന്റണീസ് കോളേജ്, പെരുവന്താനം ഗ്രാമപഞ്ചായത്ത്, മുപ്പത്തിയഞ്ചാം മൈൽ എന്നിവിടങ്ങളിൽ പരിപാടി നടത്തി. മെമ്പർമാരായ മേരിക്കുട്ടി ബിനോയി, എബിൻ കുഴിവേലി, ജൽ ജീവൻ മിഷൻ കോഓർഡിനേറ്റർ ആൽബിൻ ജെയിംസ് ജോസഫ്, സാഗി പദ്ധതി കോഓർഡിനേറ്റർ സുഹൈൽ, യൂത്ത് കോഓർഡിനേറ്റർ മനു വേഴമ്പത്തോട്ടം എന്നിവർ നേതൃത്വം നൽകി.