കോട്ടയം: കുറിച്ചി സചിവോത്തമപുരം കുടിവെള്ളപദ്ധതിയുടെ നിർമ്മാണം പൂർത്തിയായി.ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് മുൻകൈയെടുത്താണ് പദ്ധതി നടപ്പാക്കിയത്. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 14 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിയിരുന്നു. 85 കുടുംബങ്ങളിലെ നാനൂറോളം വ്യക്തികൾക്കാണ് പദ്ധതിയുടെ പ്രയോജനം. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റ് മുഖേന കുഴൽ കിണർ നിർമ്മിച്ച് വലിയ ടാങ്ക് സ്ഥാപിച്ച് 5 ലൈനുകളിലായാണ് വെള്ളം വീടുകളിൽ എത്തിക്കുന്നത്. ഒരേ സമയം സർഫസ് വാട്ടറും ( നീരുറവ), ഗ്രൗണ്ട് വാട്ടർ (ഭൂഗർഭ ജലവും) സംയോജിപ്പിക്കുന്ന പദ്ധതി കൂടിയാണിത്. നാളെ വൈകിട്ട് 4ന് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖ് അദ്ധ്യക്ഷത വഹിക്കും. ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ്, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ തുടങ്ങിയവർ പങ്കെടുക്കും.