അമയന്നൂർ: അമയന്നൂർ ദർശന റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ പത്താമത് വാർഷികം നടന്നു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രൊഫ.ഒ.പി തോമസ് സ്മാരക സ്‌കോളർഷിപ്പ് വിതരണം ചെയ്തു. സി.ജി.പ്രഭാകരക്കുറുപ്പ് അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി പ്രൊഫ. രഞ്ജിത് സി.നായർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.പി.വിശ്വനാഥൻ നായർ കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി എം.വി.രാമചന്ദ്രൻ (പ്രസിഡന്റ്), ഷൈല നായർ (വൈസ് പ്രസിഡന്റ്), പ്രൊഫ. രഞ്ജിത് സി.നായർ (സെക്രട്ടറി), മഞ്ജു നാരായണൻ (ജോയന്റ് സെക്രട്ടറി), വി.പി വിശ്വനാഥൻ നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കമ്മറ്റി അംഗങ്ങളായി സി.ജി.പ്രഭാകരക്കുറുപ്പ് , എം.ജെ.ബാബു, ടി.ബി നടരാജൻ, കെ.പി പ്രദീപ് കുമാർ, ഇ.ജി രാജേന്ദ്രൻ, പി.എൻ രാമചന്ദ്രൻ നായർ, രാകേഷ് രാജൻ, ജി.അഭിലാഷ്, കെ.ജി ഗോപകുമാർ, പി.സി ബിജു, തങ്കമ്മ സോമൻ, രാധ ദിവാകരൻ, കലാമോഹൻദാസ് എന്നിവരെയും തെരഞ്ഞെടുത്തു.