എഴുമാന്തുരുത്ത്: എസ്.എൻ.ഡി.പി യോഗം 1008ാം നമ്പർ എഴുമാന്തുരുത്ത് ശാഖയിലെ കുന്നമ്മേൽ കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം 2 മുതൽ നടക്കും. 2ന് രാവിലെ ആറിന് ദേവി ഭാഗവതപാരായണം, വൈകിട്ട് 6ന് പൂജവെപ്പ്. 3ന് രാവിലെ 6ന് ദേവീ ഭാഗവതപാരായണം വൈകിട്ട് 6.30ന് വിശേഷാൽ പൂജ. 4ന് വൈകിട്ട് 5.30ന് ആയുധപൂജ, 6ന് സർവൈശ്വര്യപൂജ. 5ന് രാവിലെ 7ന് പൂജയെടുപ്പ്, വിദ്യാരംഭം, വിദ്യമന്ത്രാർച്ചന, സ്വർണ്ണ ഔഷധസേവ, 9 മുതൽ സംഗീത ആരാധന വൈകിട്ട് ഏഴിന് കലാപരിപാടികൾ എന്നിവ നടക്കും.