കോട്ടയം: ഡയറ്റിന്റെ നേതൃത്വത്തിൽ നടന്ന ജില്ലാതല ഷോർട്ട് ഫിലിം മത്സരത്തിൽ കുമരകം എസ്.കെ.എം എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്‌സ് ക്ലബ് നിർമ്മിച്ച 'രക്ഷിത' ഒന്നാം സ്ഥാനവും പതിനായിരം രൂപയുടെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും കരസ്ഥമാക്കി. ഹൈസ്‌കൂൾ അദ്ധ്യാപകനായ എം.വി സബാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വി.അനൂപാണ് സംവിധായകൻ. ഡയറ്റിൽ നടന്ന യോഗത്തിൽ കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോളിൽ നിന്നും ഹെഡ്മിസ്ട്രസ് കെ.എം ഇന്ദു, അദ്ധ്യാപകരായ എം.വി സബാൻ, കെ.കെ വിജേഷ് എന്നിവർ സമ്മാനം ഏറ്റുവാങ്ങി. ഡയറ്റ് പ്രിൻസിപ്പാൾ പ്രസാദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷെറീനഭായി, കോട്ടയം വെസ്റ്റ് അസിസ്റ്റന്റ് എഡ്യുക്കേഷൻ ഓഫീസർ എം.കെ മോഹൻദാസ് എന്നിവർ പങ്കെടുത്തു.