മുണ്ടക്കയം: കോരുത്തോട് മൂഴിക്കൽ, വീട്ടിൽ കെട്ടിയിട്ട വളർത്തുനായയെ രാത്രി അജ്ഞത ജീവി കൊന്നു പാതി ഭക്ഷിച്ചു. വീട്ടുടമ വെള്ളപ്ലാക്കൽ സീനുവിന്റെ വളർത്തുനായയെയാണ് വ്യാഴാഴ്ച രാത്രി ചത്തനിലയിൽ കണ്ടത്. പുലിയാണ് നായയെ കൊന്നതെന്നു നാട്ടുകാർ പറയുന്നു. കഴിഞ്ഞ 6 മാസങ്ങൾക്കിടെ കോരുത്തോട്, മതമ്പ, ടി.ആർ ആൻഡ് ടി, ഉറുമ്പിക്കര മേഖലയിൽ, ആട്, പശു, നായ തുടങ്ങിയ നൂറിലധികം വളർത്തുമൃഗങ്ങൾ വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. എന്നാൽ വനംവകുപ്പ് പ്രശ്നത്തിൽ കാര്യമായ ഇടപെടൽ നടത്താത്തത് മേഖലയിലെ ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.