കോട്ടയം: വാഴൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന അഗ്രിന്യൂട്രി ഗാർഡൻ പദ്ധതിക്ക് കങ്ങഴയിൽ തുടക്കം. പദ്ധതിയുടെ ബ്ലോക്കുതല ഉദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി നിർവഹിച്ചു. കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് റംല അദ്ധ്യക്ഷത വഹിച്ചു. വിഷരഹിതവും പോഷകപ്രദവുമായ പച്ചക്കറികൾ വീടുകളുടെ അടുക്കളത്തോട്ടത്തിൽ ഉത്പാദിപ്പിക്കുക എന്ന ഉദ്ദേശത്തോടെ അഞ്ചുതരം പച്ചക്കറി വിത്തുകൾ കുടുംബശ്രീ അംഗങ്ങളായ 50 വനിതകൾക്ക് വിതരണം ചെയ്തു. തക്കാളി, വെണ്ട, മുളക്, ചീര, വഴുതന എന്നിവയാണ് വിതരണം ചെയ്യുന്നത്.

വാഴൂർ ബ്ലോക്ക് പരിധിയിലെ എല്ലാ ഗ്രാമപഞ്ചായത്ത് വാർഡുകളിലും 50 വീതം വനിതകൾക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്യാനാണ് ഉദേശിക്കുന്നത്. 4750 കുടുംബശ്രീ അംഗങ്ങളുടെ കുടുംങ്ങൾക്ക് ഇതിന്റെ ഭാഗമായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്യും.