
ടി.കെ. വാസുദേവൻ എന്ന ചലച്ചിത്ര സംവിധായകനെക്കുറിച്ചുള്ള ഡോക്യൂഫിക്ഷനാണ് ഭാരത പുഴക്ക് ശേഷം മണിലാൽ സംവിധാനം ചെയ്യുന്ന ബ്ലാക്ക് & വൈറ്റ്.
ചെമ്മീൻ എന്ന വിഖ്യാത സിനിമയുടെ പശ്ചാത്തലത്തിൽ മലയാള സിനിമയുടെ സമ്പന്നമായ ഒരു കാലത്തെ ഈ സിനിമ അനാവരണം ചെയ്യുന്നു. ചെമ്മീൻ, പണിതീരാത്ത വീട്, കന്യാകുമാരി, ലൈൻ ബസ്, കളിത്തോഴി, രമണൻ, ജീവിക്കാൻ മറന്നുപോയ സ്ത്രീ, മയിലാടും കുന്ന്,ഉദ്യോഗസ്ഥ തുടങ്ങി നൂറോളം സിനിമകളിൽ രാമു കാര്യാട്ട്, കെ.എസ് സേതുമാധവൻ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ച 'എന്റെ ഗ്രാമം, വിശ്വരൂപം" എന്നീ സിനിമകളുടെ സംവിധായകനുമാണ് തൃശൂർ അന്തിക്കാട്ടുകാരനായ ടി കെ വാസുദേവൻ.സംഗീതത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ്  മലയാള സിനിമയുടെ ചരിത്രത്തിലൂന്നുന്ന ഈ സിനിമ നിർമ്മിച്ചിട്ടുള്ളത്.നാട്ടിക മണപ്പുറവും ചേറ്റുവാ അഴിമുഖവും അന്തിക്കാടും കോടമ്പാക്കവുമാണ് പ്രധാന ലൊക്കേഷൻ.ഫ്രണ്ട്ഷിപ്പ് സെലിബ്രേഷന്റെ ബാനറിൽ സതി ബാബു, രതി പതിശേരി എന്നിവരാണ് നിർമ്മാണം.മണിലാൽ,ശശി പ്രകാശ് (കാമറ) സുരേഷ് നാരായണൻ (എഡിറ്റിംഗ്) പി. കെ. സുനിൽ കുമാർ (സംഗീതം) ടി .കൃഷ്ണനുണ്ണി (ശബ്ദമിശ്രണം) രതി പതിശേരി (റിസർച്ച്) സി .ഡി ജോസ് (പ്രൊജക്ട് ഡിസൈനർ) ഡോ. സി.എസ് വെങ്കിടേശ്വരൻ (ഡബ് ടൈറ്റിൽസ്) ഇമ ബാബു, മധു അണ്ടേഴൻ (സ്റ്റിൽസ്) പ്രദീപ് സോമസുന്ദരൻ, പോളി വർഗീസ് ,സലിൽ ജെ പൊയ്യാറ, കാർത്തികേയൻ ഏങ്ങണ്ടിയൂർ, പ്രശാന്ത്, കെ .ബി വേണു, സൈറ സലിം, ധനിസ, സംഗീത ജനനയന (സംഗീതം) സജിത മഠത്തിൽ,വിദ്യാധരൻ മാസ്റ്റർ, ശ്രീവത്സൻ അന്തിക്കാട്,രതി പതിശേരി, രേഖ കാർത്തികേയൻ, ദിനേശ് ഏങ്ങൂർ, കാർത്തികേയൻ,സോവിയറ്റ് ബ്രീസ്,ഉഷ കെ ഡി, സഞ്ജു മാധവ്, ഇമ ബാബു, മുഹമ്മദ് സഗീർ(ദൃശ്യ സാന്നിദ്ധ്യം/അഭിനയം) സെപ്തംബറിൽ ആദ്യപ്രദർശനം.