
ഓണം റിലീസായി എത്തുന്ന ഗോൾഡ്, ഒരു തെക്കൻ തല്ല് കേസ് എന്നീ ചിത്രങ്ങളിൽ റോഷൻ മാത്യു. ഗോൾഡ്, പത്തൊമ്പതാം നൂറ്റാണ്ട് എന്നീ ഓണചിത്രങ്ങളാണ് ദീപ്‌തി സതിയുടേത്. നവാഗതനായ എൻ. ശ്രീജിത്ത് സംവിധാനം ചെയ്ത് ബിജു മേനോൻ, പത്മപ്രിയ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു തെക്കൻ തല്ല് കേസിൽ നിമിഷ സജയൻ ആണ് റോഷന്റെ നായിക.
പൃഥ്വിരാജ്, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡിൽ ഗാനരംഗത്ത് അതിഥി താരമായാണ് ദീപ്‌തി സതി പ്രത്യക്ഷപ്പെടുന്നത്. പൃഥ്വിരാജിനൊപ്പമാണ് ഗാനരംഗം. ലളിതം സുന്ദരം ആണ് ദീപ്തി സതിയുടേതായി അവസാനം പ്രേക്ഷകർക്കു മുന്നിൽ എത്തിയ ചിത്രം. അതേസമയം ആസിഫ് അലിയോടൊപ്പം അഭിനയിച്ച സിബി മലയിൽ ചിത്രം കൊത്ത് ആണ് റിലീസിന് ഒരുങ്ങുന്ന റോഷൻ മാത്യു സിനിമ. സെപ്തംബർ 23ന് റിലീസ് ചിത്രം രാഷ്ട്രീയ പശ്ചാത്തലത്തിലാണ് എത്തുന്നത്. നിഖില വിമൽ ആണ് നായിക.