accident

കൊല്ലം: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കലയനാട് ചൈതന്യ സ്കൂൾ പ്രിൻസിപ്പൾ സിനിയും ഭർത്താവ് ലാലുവുമാണ് മരിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ വച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് ലോറിക്കടിയിൽപ്പെടുകയായിരുന്നു. പുനലൂർ മുൻ കൗൺസിലറായിരുന്നു സിനി.