
കോഴിക്കോട്: വയനാട് റോഡിൽ ഫാത്തിമ ഹോസ്പിറ്റലിന് സമീപത്തെ കോമാക്കി ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ 12 സ്കൂട്ടറുകൾ കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ സംഭവം. എം.എൻ ടവറിൽ പ്രവർത്തിക്കുന്ന ഏക്സൻ മോട്ടോർസിന്റെ സ്കൂട്ടർ ഷോറൂമിനോട് ചെർന്നുള്ള സർവീസ് സെന്ററിലാണ് തീപിടിത്തമുണ്ടായത്.
ചാർജ് ചെയ്യുന്നതിനിടെ സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. 10 സ്കൂട്ടറുകൾ പൂർണമായും രണ്ട് സ്കൂട്ടറുകൾ ഭാഗികമായും കത്തിനശിച്ചു. 17 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പൊലീസ് പറഞ്ഞു. ബീച്ച് ഫയർ സ്റ്റേഷൻ ഓഫീസർ പി.സതീഷിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനയെത്തി തീയണച്ചു.