
ഓണമെന്ന് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക പൂക്കളും സദ്യയും വസ്ത്രങ്ങളുമൊക്കെയാണ്. ഓണക്കോടിക്കൊപ്പമിടുന്ന കമ്മലും അതനുസരിച്ച് വേണ്ടേ? അത്തരത്തിലൊരു 'ഓണം കമ്മൽ' സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കമ്മലിന്റെ ചിത്രം കാണുമ്പോൾ, ഒറ്റനോട്ടത്തിൽ വാഴയിലയിൽ വിളമ്പിയിരിക്കുന്ന ചോറും കറികളുമാണെന്നേ തോന്നുകയുള്ളു. ടെറാകോട്ടയും പെയിന്റും ഉപയോഗിച്ചാണ് ഈ വെറൈറ്റി കമ്മൽ നിർമിച്ചിരിക്കുന്നത്. ഒരു ജോഡി കമ്മൽ ഉണ്ടാക്കാൻ മൂന്ന് ദിവസം വേണം.
ലൗമി മജീദ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് കമ്മലിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ മാർച്ചിൽ ദുബായ് വേൾഡ് ആർട്ട് എക്സിബിഷനിലും ഗോവ കലാപ്രദർശനത്തിലും ലൗമിയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.