
തിരുവനന്തപുരം: ലഹരിയ്ക്കെതിരെ നടപടിയാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസ് അവതരണ വേളയിൽ തൊണ്ടയിടറി സ്വന്തം അനുഭവം വിവരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 'എന്റെ മടിയിൽ വളർന്ന കുട്ടിയാണ്, ഇപ്പോൾ രണ്ടാം തവണയാണ് അവനെ ലഹരിവിമോചന കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്'- അദ്ദേഹം പറഞ്ഞു.
'ഏറ്റവും അടുത്ത സുഹൃത്തിന്റെ മകനാണ് ഇങ്ങനെ സംഭവിച്ചത്. എടുത്തുകൊണ്ട് നടന്നിട്ടുണ്ട്. പഠിക്കാൻ അതിമിടുക്കൻ. പ്രമുഖ എഞ്ചിനീയറിംഗ് കോളേജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. എന്നാൽ ഇന്ന് അവൻ ലഹരിക്കടിമയാണ്. രണ്ടാം തവണയും ലഹരിവിമോചന കേന്ദ്രത്തിലാക്കി. അവൻ മിടുക്കനായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ്.'- സതീശൻ പറഞ്ഞു.